തലൈവിക്കൊപ്പം ശശികലയും റിലീസിനെത്തും; പ്രഖ്യാപനവുമായി രാം ഗോപാൽ വർമ്മ

അന്തരിച്ച തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം തലൈവി എന്ന ചിത്രമായി അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോഴിതാ തലൈവിക്കൊപ്പം റിലീസിനെത്താൻ തോഴി ശശികലയുടെ ജീവിതവും സിനിമയായൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ചിത്രം ഒരുക്കുന്നത്,

ശശികല എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിനിമ പോലെതന്നെ സസ്പെൻസ് നൽകിയായിരുന്ന ചിത്രത്തിൻരെ പ്രഖ്യാപനവും.

എസ് (S) എന്ന് പേര് തുടങ്ങുന്ന ഒരു സ്ത്രീയും ഇ (E) എന്ന് പേര് തുടങ്ങുന്ന ഒരു പുരുഷനും ഒരു നേതാവിനോട് എന്താണ് ചെയ്തതെന്നാണ് ഈ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും രാം ഗോപാല്‍ വര്‍മ്മ സിനിമാ പ്രഖ്യാപനത്തിനൊപ്പം പങ്കുവെച്ചു. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.
ജയലളിതയുടെ ജീവിതം പ്രമേയമായ തലൈവി റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ശശികലയും റിലീസിനെത്തിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.