നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല ഇന്ത്യൻ സിനിമ; ജെല്ലിക്കെട്ടിന് അഭിനന്ദനവും ഒപ്പം ബോളിവുഡിലെ കുടുംബാധിപത്യത്തെ വിമർശിച്ചും കങ്കണ

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനന്ദനത്തിന് ഒപ്പം, ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നാല്‍ കേവലം നാല് കുടുംബങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന് കൂടി കുറിക്കാൻ കങ്കണ മറന്നില്ല.

ഇന്ത്യന്‍ സിനിമ എന്നാല്‍ കേവലം നാല് കുടുംബങ്ങളല്ല. സിനിമാ മാഫിയ അവരുടെ വീട്ടില്‍ ഒളിച്ചിരിന്നുകൊണ്ടു ജൂറിയെ അവരുടെ ജോലി ചെയ്തുവെന്നാണ് കങ്കണയുടെ അഭിപ്രായം. മഹേഷ് ഭട്ടിന്റെയും കരൺ ജോഹറിന്റെയും ഒക്കെ ബോളിവുഡിലെ അമിത സ്വാധീനത്തെ കങ്കണ പരസ്യമായി വിമർശിച്ചിരുന്നു. ഒപ്പം ബിജെപി അനുകൂല നിലപാടുകളും സ്വീകരിച്ചിരുന്നു. ശിവസേനയുമായും കങ്കണ തുറന്ന പോര് പ്രഖ്യാപിചിരുന്നു. മുൻപ് മികച്ച അഭിനയേത്രിക്കുള്ള ദേശീയ അവാർഡുകൾ നേടിയിട്ടുള്ള താരമാണ് കങ്കണ.

മികച്ച ചിത്രത്തിനുള്ള കേരളം സംസ്ഥാന അവാർഡ് ജെല്ലിക്കെട്ട് നേടിയിരുന്നു. ഇപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കറിൽ മത്സരിക്കാനുള്ള അവസരമാണ് ജെല്ലിക്കെട്ട് സ്വന്തമാക്കിയത്. ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച വിദേശ ചിത്രം എന്ന വിഭാഗത്തിൽ ആയിരിക്കും ജെല്ലിക്കെട്ട് ഓസ്കറിൽ മത്സരിക്കുക.