ബിലാൽ ഉടനെയില്ല- മറ്റൊരു ചിത്രവുമായി മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട്

ആരാധകർ ആഘോഷിച്ച മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അമൽ നീരദ് സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ അനൗൺസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിലാൽ റിലീസിനെത്താൻ വൈകും.

കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ പുതിയ പ്രഖ്യാപനവുമെത്തി. ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കും.ഡിസംബര്‍ അവസാനമോ ജനുവരി ആദ്യത്തോടെയോ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബിലാലിൽ ബിഗ് ബിയിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം തന്നെ അണിനിരക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പുതിയ ചിത്രത്തിൽ മറ്റു താരങ്ങളാരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.