സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം എന്നും സോഷ്യൽ മീഡിയയിൽ തരംഗമാകാറുമുണ്ട്.

ഇപ്പോഴിതാ മോഹൻ ലാൽ പങ്കുവച്ച പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്.പുതിയ ചിത്രത്തിന്റെ പിന്നിലായി ഒരു സിംഹത്തിന്റെ ചിത്രവും കാണാം. സിംഹത്തിനൊപ്പമിരിക്കുന്ന താരവും സിംഹമാണെന്നാണ് ആരാധകർ പറയുന്നത്. രണ്ടു സിംഹങ്ങളോ എന്നാണ് കമന്റുകൾ.