സൂപ്പര്‍ ബാറ്റ്‌സ്മാനായി ചാക്കോച്ചന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എന്നും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരമായെത്തിയ ചാക്കോച്ചന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിന്‍ അപ്, ഹെഡ് സ്റ്റഡി, കണ്ണുകള്‍ നേരെ എന്നൊക്കെ കുഞ്ചാക്കോ ബോബന്‍ എഴുതിയിട്ടുണ്ട്. ക്രിക്ക് ചാക്കോയെന്ന് ടാഗും നല്‍കിയിരിക്കുന്നു.
എവിടെയായാലും ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ അതിന് അവസരം കണ്ടെത്തണമെന്നും എഴുതിയിരിക്കുന്നു. നിരവധിപ്പേരാണ് ക്രിക്കറ്റ് ചാക്കോയ്ക്ക് കമന്റുകളുമായെത്തിയിരിക്കുന്നത്.