മഞ്ജിത്‌ ദിവാകർ ഒരുക്കുന്ന ത്രില്ലർ ചിത്രം ‘പാസ്‌വേഡ്‌’

മഞ്ജിത്‌ ദിവാകർ ഒരുക്കുന്ന ത്രില്ലർ ചിത്രം ‘പാസ്‌വേഡ്‌’ന് തുടക്കമായി. പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ പങ്കുവെച്ചതിന് പിന്നാലെ തിരുവനന്തപുരം പ്രസ്സ്‌ ക്ലബിൽ വെച്ച്‌ ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഭൂരിഭാഗവും അമേരിക്കയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ചെറിയ ഒരു ഭാഗം കേരളത്തിലും ഷൂട്ടിംഗ്‌ ഉണ്ടാകും. 2 നാവികരുടെ കുടിപ്പകയും കേസ്‌ അന്വേഷണവും അടങ്ങുന്ന സിനിമയിൽ തെന്നിന്ത്യൻ താരങ്ങൾക്ക്‌ പുറമെ ഹോളിവുഡിൽ നിന്നും അഭിനേതാക്കൾ എത്തുന്നുണ്ട്‌. ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്നു.