മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘ആറാട്ട്‌’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

വില്ലൻ എന്ന സിനിമക്ക്‌ ശേഷം മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘ആറാട്ട്‌’ സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റർ പുറത്തുവിട്ടത്‌. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്‌. ഇതാദ്യമായാണ് ബി ഉണ്ണികൃഷ്ണൻ സിനിമക്ക്‌ ഉദയകൃഷ്ണ രചന നിർവഹിക്കുന്നത്‌. രാഹുൽ രാജാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്‌.