മലയാളികളുടെ പ്രയ നായികയാണ് മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിൽ മടങ്ങിയെത്തിയ താരം തിരിച്ചുവരവിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. കുറച്ചു ദിവസങ്ങളായി നമ്മുടെ സിനിമാപ്രേമികളുടെ ഇടയിൽ വൈറലായിരിക്കുന്നത് മഞ്ജു അലപിച്ച് നൃത്തം ചെയ്ത കിം കിം എന്ന പാട്ടാണ്.
ജാക്ക് ആന്റ് ജിൽ എന്ന ചിത്രത്തിലേതാണ് ഗാനം. പുറത്തുവിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പത്തുലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. ഉറുമി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിദായകൻ സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്റ് ജിൽ. മഞ്ജുവും കാളിദാസനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ചിത്രത്തിലെ കിം കിം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബി ഹരിനാരായണന്റെ വരികൾക്ക് റാം സുന്ദറാണ് സംഗീതം നൽകുന്നത്. ഗാനത്തിന് ചുവടുവച്ച മഞ്ജുവിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.



