നടി മേഖ്ന രാജിനും കുഞ്ഞിനും കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗവിവരം മേഘ്ന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കമുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് മേഘ്ന അറിയിച്ചു.
കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് സമ്പർക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മേഘ്നക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്.
ഉടന്‍ തന്നെ രോഗം ഭേദമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ ആരാധകരോട് അപേക്ഷിക്കുന്നുവെന്നും മേഘ്‌ന ഇൻസ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ജൂണിലാണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ഒക്ടോബറിലായിരുന്നു മകന്റെ ജനനം.



