പിറന്നാൾ ആഘോഷിച്ച്‌ ഇന്ദ്രജിത്ത്; ആശംസയ്ക്കൊപ്പം താരത്തിന്റെ ഹോബിയും വെളിപ്പെടുത്തി പൂർണിമ

മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. നായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകരും സഹതാരങ്ങളുമെല്ലാം ആശംസകൾ നേർന്നു.

ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ആശംസ അറിയിക്കുന്നതിനോടൊപ്പം ഇന്ദ്രജിത്തിന്റെ പ്രധാന വിനോദവും ലോകത്തെ അറിയിച്ചിരിക്കുകയാണ് പ്രിയതമ പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് തികഞ്ഞ മൃഗസ്‌നേഹിയാണെന്ന കാര്യമാണ് വീഡിയോയിലൂടെ പൂര്‍ണിമ പങ്കുവയ്ക്കുന്നത്.

ഫോണില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കണ്ടാണ് തന്നിലെ മൃഗസ്‌നേഹിയെ ഇന്ദ്രജിത്ത് പരിപാലിക്കുന്നത്. പലപ്പോഴായി ഷൂട്ട് ചെയ്ത പത്ത് വീഡിയോകള്‍ ചേര്‍ത്ത കൊളാഷ് ആണിത്. മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും അച്ഛനെന്താ കാണുന്നത് എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത്ത് നല്‍കുന്ന രസകരമായ മറുപടിയും വീഡിയോയില്‍ കാണാം.

‘ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്‍’ എന്നാണ് പൂര്‍ണിമ വീഡിയോക്ക് കാപ്ഷനായി കുറിച്ചത്. അതേസമയം, ആഹാ, റാം, അനുരാധ ക്രൈം നമ്ബര്‍ 59/2019, 19 (1) (a) എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

cpluskey.com