മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാസ്റ്റർ പീസ്, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് മഹിമ നമ്പ്യാർ. എന്നാൽ തമിഴിലാണ് താരം സജീവമായിരിക്കുന്നത്. കാസർകോഡ് സ്വദേശിനിയായ മഹിമ എന്തുകൊണ്ടാണ് തമിഴിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചോദിച്ചാൽ താരം പറയുന്നത് ഇങ്ങനെയാണ്.
പലര്‍ക്കും ഞാനൊരു മലയാളിയാണെന്ന കാര്യം അറിയില്ല. അതുകൊണ്ടായിരിക്കും മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളില്‍ ഓഫര്‍ വരുന്നത്. മലയാളിയായിട്ടും എന്തേ മലയാളത്തില്‍ ഇത്രയും കുറച്ച് സിനിമകള്‍ ചെയ്യുന്നു എന്ന് അറിയുന്നവര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കാസര്ഗോഡുകാരിയാണെന്നത് ആയിരിക്കും ഒരു കാരണം. കാസര്‍ഗോഡിന് പകരം എറണാകുളത്താണ് ഞാന്‍ സെറ്റില്‍ ചെയ്തിരുന്നെങ്കില്‍ കുറച്ച് കൂടി സിനിമാ മേഖലുമായി അടുപ്പം ഉണ്ടായേനെ” പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹിമ പറഞ്ഞു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹ പണ്ടു മുതലേ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.
mcafee lizenz kaufen



