മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. വിവാഹശേഷം സിമിയിൽ നിന്ന് മാറിനിൽക്കുകയാണ് താരം. ഇടയ്ക്ക് ചെറിയ റോളുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സജീവമായിട്ടില്ല. പക്ഷെ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആൻ മടിക്കാറില്ല.
ഇപ്പോഴിതാ ആന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.ഗ്രേപ്പ് വൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ആന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രങ്ങളേക്കാൽ ആൻ പങ്കുവച്ച് കുറിപ്പാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് പറയാം.
ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ല’- ആൻ കുറിച്ചു
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യില്‍ നായികയായാണ് ആൻ സിനിമയിലെത്തുന്നത്. 2013 ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
360 total security lizenz kaufen



