ഇതിഹാസ നടനും രാഷ്ട്രീയക്കാരനുമായ എം.ജി രാമചന്ദ്രന് അല്ലെങ്കില്‍ എം.ജി.ആറിന്റെ മരണ വാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടൻ അരവിന്ദ് സ്വാമിക്കൊപ്പം ടീം തലൈവിയും.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് തലൈവി. ചിത്രത്തിൽ എംജിആറായി എത്തുന്നത് നടൻ അരവിന്ദ് സ്വാമിയാണ്. എംജിആർ ലുക്കിൽ എത്തിയ അരവിന്ദ് സ്വാമിയുടെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നടൻ തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.


എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയിൽ കങ്കണയാണ് ജയലളിതയായി വേഷമിടുന്നത്. രണ്ടു ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യഭാഗം 2021 ൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.




