സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമ ദേശവിരുദ്ധം എന്ന് കാണിച്ച് പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. പാര്‍വതി തിരുവോത്ത് റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രത്തിനെതിരെയാണ് ബോർഡിന്റെ നടപടി. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ, ഐൻ, 101 ചോദ്യങ്ങൾ, സഖാവ് തുടങ്ങിയവയാണ് സിദ്ധാർഥ് ശിവ മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് വിശദീകരണം. സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
മുൻപ് സനൽ കുമാർ ശശീധരന്റെ ‘സെക്സി ദുർഗ’ എന്ന് പേര് നൽകിയ ചിത്രത്തിന്റെ പേര് മതവികാരം വൃണപ്പെടുത്തി എന്ന് കാണിച്ച് സെൻസർ ബോർഡ് തടഞ്ഞിരുന്നു. തുടർന്ന് പേരിൽ മാറ്റം വരുത്തി ‘എസ് ദുർഗ’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്.
office 2013 lizenz kaufen



