കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതി. 5 ദിവസം മുൻപാണ് ഇദ്ദേഹത്തെ കൊറോണ സ്ഥിരീകരിച്ച് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇന്നലെ വരെ ചികിത്സ. എന്നാൽ ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.

യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ഇലെ അദ്ദേഹം സംവിധാനം ചെയ്ത ജോണി എന്ന ചിത്രം സംസ്ഥാനത്തെ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
windows 10 pro lizenz kaufen


