കലാഭവൻ മണിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഉണ്ണി മുകന്ദൻ

ലോകമെങ്ങും പുതുവർഷം ആഘോഷിക്കുന്ന ഇൗ വേളയിൽ നമ്മൾ മലയാളി സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത മറ്റൊരു ദിനം കൂടെയാണ്. മണ്മറഞ്ഞു പോയ മഹാനായ കലാകാരൻ കലാഭവൻ മണിയുടെ ജന്മദിനം കൂടെയാണ് ഇന്ന്. മണിയുടെ ഇൗ ജന്മദിനത്തിൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയികൊണ്ടിരിക്കുന്നത് നടൻ ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് . മണിയുമായി മുൻപ് താൻ നടത്തിയ കൂടിക്കാഴ്ച്ചയും അദ്ദേഹം തനിക്ക് സമ്മാനിച്ച മറക്കാൻ ആവാത്ത ഓർമകളും ആണ് ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നത്.
മണി ചേട്ടനെ പോലെ തന്നെ ഇൗ വർഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച് എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഇൗ മനോഭാവം നമ്മളിൽ ഉണ്ടാവട്ടെ 2020 നമ്മളെ പഠിപ്പിച്ചത് ബുദ്ധിമുട്ടുകൾ വരുമ്പോൾ കൂടെ നിൽക്കാൻ ആണ് 2021 ലും അത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റട്ടെ എന്ന് ആശംസിച്ചുകൊണ്ട് ആണ് ഉണ്ണി പോസ്റ്റ് അവസാനിപ്പിക്കുന്നത്.