ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ’ മാർച്ച്‌ 26ന് തിയേറ്ററുകളിലെത്തും

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ‘മരക്കാർ’ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ സിനിമ 2021 മാർച്ച്‌ 26ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വർഷം ഇതേ ദിവസം റിലീസ്‌ നിശ്ചയിച്ചിരുന്ന സിനിമ കോവിഡ്‌ പ്രതിസന്ധികളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. നിർമ്മാതാവ്‌ ആന്റണി പെരുമ്പാവൂർ ആണ് ഇപ്പോൾ സിനിമയുടെ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്‌.