പൃഥ്വിരാജ്‌ നായകനാകുന്ന ‘തീർപ്പ്‌’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കമ്മാര സംഭവം എന്ന സിനിമക്ക്‌ ശേഷം രതീഷ്‌ അമ്പാട്ട്‌ ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തീർപ്പ്‌’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പൃഥ്വിരാജ്‌ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്‌. മുരളി ഗോപി രചന നിർവഹിക്കുന്ന സിനിമയിൽ പൃഥ്വിരാജിനെ കൂടാതെ വിജയ്‌ ബാബു, ഇന്ദ്രജിത്ത്‌, സൈജു കുറുപ്പ്‌, ഇഷ തൽവാർ, ഹെന്ന കോശി തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്‌ ബാബുവും ഒപ്പം മുരളി ഗോപിയും രതീഷ്‌ അമ്പാട്ടും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഈ വർഷം ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.