23 ലക്ഷത്തിന്റെ ഡുകാട്ടിയുടെ ആഡംബര ബൈക്‌ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം

നടൻ ഉണ്ണി മുകുന്ദന്റെ വാഹന ശ്രേണിയിലേക്ക്‌ പുതിയ ഒരു അംഗം കൂടി. ഡുകാട്ടിയുടെ ലേറ്റസ്റ്റ്‌ മോഡൽ ബൈക്‌ ആണ് താരം പുതുതായി സ്വന്തമാക്കിയത്‌. വാഹനത്തിനോട്‌ പ്രത്യേകിച്ച്‌ ബൈക്കുകളോട്‌ താൽപര്യമുള്ള താരമാണ് ഉണ്ണിയെന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 23 ലക്ഷം രൂപ വില വരുന്ന Ducatti Panigale V2 എന്ന മോഡൽ ആണ് ഉണ്ണി സ്വന്തമാക്കിയത്‌.