ബോളിവുഡിനും തെന്നിന്ത്യക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് തബു. അമ്പതാം വയസിലും അതിസുന്ദരിയായി മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാണ് താരം.അഭിനയ ജീവിതം മരണം വരെ തുടരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും നടിമാര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന വാദത്തിന് താന്‍ എതിരാണെന്നും പറയുകയാണ് തബു.

എന്തിനാണ് അത്തരമൊരു വാദം എന്നെനിക്ക് അറിയില്ല. ഒരാളുടെ സിനിമ കരിയറും വിവാഹവും തമ്മില്‍ എന്താണ് ബന്ധം? നടന്മാര്‍ വിവാഹം കഴിക്കുന്നില്ലേ, അവര്‍ അഭിനയം നിര്‍ത്തുന്നുണ്ടോ പിന്നെ അഭിനയം നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏത് സമയത്തും നിര്‍ത്താം. അത് വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമ കിട്ടുന്ന കാലംവരെയും അഭിനയിക്കാനാണ് എന്റെ തീരുമാനം’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
സിനിമകളുടെ പരാജയം നിരാശപ്പെടുത്താറുണ്ട്.ഫിത്തുര്‍ എന്ന സിനിമ ബോക്‌സ് ഓഫീസ് വിജയം നേടാതിരുന്നപ്പോള്‍ അത്തരമൊരു നിരാശയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. കാരണം ഒരുപാട് പേരുടെ വിയര്‍പ്പും അധ്വാനവുമാണല്ലോ സിനിമ’, തബു പറയുന്നു.



