സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുമെന്ന് റിപ്പോർട്ടുകൾ. സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകൻ അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് നായകനാകുക. ചിത്രത്തിന്റെ പേര് ‘പാച്ചുവും അത്ഭുതവിളക്കും’ എന്നാണ്.

സിനിമയുടെ പ്രഖ്യാപനം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിട്ടില്ല. സത്യന് അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച പരിചയം അഖില്‍ സത്യനുണ്ട്. രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികളും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും ഗോവയിലും എറണാകുളത്തുമായാണ് ചിത്രീകരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.
സഹോദരൻ സംവിധാന രംഗത്തേക്ക് എത്തിയതിന് പിന്നാലെയാണ് അഖിൽ സത്യനും സംവിധാനത്തിലേക്ക് വരുന്നത്. തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകറാണ് പുതിയ ചിത്രത്തിന്റെ സംഗീതം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മൂത്തമകൻ അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രം ആയിരുന്നു. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.



