ജന്മദിനത്തില്‍ നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഓര്‍മകളില്‍ മകന്‍ ബിബില്‍

സിനിമാപ്രേമികളെ ആകെ കണ്ണുനീരിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണം.ചുരുങ്ങിയ കാലം കൊണ്ട് ലോകസിനിമയുടെ നെറുകയിലെത്തിയ അതുല്യ പ്രതിഭയായ അദ്ദേഹം. അര്‍ബുദബാധയെത്തുടര്‍ന്ന് 2020 ഏപ്രില്‍ 20നാണ് വിടപറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ 54 ാം ജന്മദിനമാണ്.

പിതാവിന്റെ ജന്മദിനത്തില്‍ ഇര്‍ഫാന്റെ മകന്‍ ബൈബിള്‍ തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.അച്ഛന്റെ വേര്‍പാടില്‍ നിന്നും ഇപ്പോഴും ബബില്‍ മോചിതനായിട്ടില്ല. കുടുംബത്തോടൊപ്പമുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ബബില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.അച്ഛനും അമ്മയും അനിയനും ബബിലിന്റെ വീഡിയോയിലുണ്ട്. ആരാധകര്‍ വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.