അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിരാ എത്തുന്നു

കഴിഞ്ഞവർഷം തീയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ മികച്ച ത്രില്ലറുകളിലൊന്നാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസിന്റെ സംവിദാനത്തിൽകുഞ്ചാക്കോ ബോബൻ നായകനായെത്തിയചിത്രം വൻവിജയം നേടുകയായിരുന്നു. ഇപ്പോഴിചാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആറാം പാതിര എന്നപേരിലാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. ‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’ എന്നാണ് സംവിധായകന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.