കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു ‘മാസ്റ്റര്‍’

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകളിൽ ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റർ. വിജയ്- വിജയ് സേതുപതി കൂട്ടുകെട്ടിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ സർവകാല കളക്ഷൻ റെക്കോർഡുകളും തകർക്കുകയായിരുന്നു.ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് തമിഴ് ചിത്രമായ മാസ്റ്റർ കൈവരിക്കുന്നത്.

റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ വിജയിയുടെ തന്നെ സിനിമകളായ ‘സര്‍ക്കാര്‍’, ‘ബീഗിള്‍’ എന്നിവയും ഉള്‍പ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററില്‍ വിജയ് സേതുപതി വില്ലനായാണ് എത്തുന്നത്. മാളവിക മോഹനാണ് നായിക. ആദ്യ ദിവസത്തെ റിപ്പോർട്ടുകളനുസരിച്ച് ചിത്രം കൂടുതൽ കളക്ഷനിലേക്ക് എത്താനാണ് സാധ്യത