‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമക്ക്‌ ഗംഭീര അഭിപ്രായം

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഇവരുടെ ജോഡി സിനിമാപ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരും വീണ്ടും ഒന്നിച്ച ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം ഇന്ന് നീം സ്ട്രീം പ്ലാറ്റ്‌ഫോമിൽ റിലീസ്‌ ആയി. മികച്ച അഭിപ്രായമാണ് സിനിമക്ക്‌ ലഭിക്കുന്നത്‌.

ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇന്നാണ് ചിത്രം പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ റിലീസ് ചെയ്തത്‌. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്.