സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമക്ക് ശേഷം സംവിധായകൻ ടിനു പാപ്പച്ചനും നടൻ ആന്റണി വർഗീസും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ടോവിനോ തോമസാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.
ഫെബ്രുവരി 26ന് സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററിലെത്തിക്കും.