ലൂസിഫർ തെലുങ്ക് റീമേക്കിൽ പ്രിയദർശിനിയായി നയൻസ് എത്തും

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി ലൂസിഫറിന് റീമേക്ക് ഒരുങ്ങുകയാണ്. തെലുങ്കു പതിപ്പിൽ നായികയായി നയൻ താരയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാവും നയന്‍താര അവതരിപ്പിക്കുക.സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലാണ് നയൻസ് ചിരഞ്ജീവിക്കൊപ്പം നായികയായതെത്തിയത്. ലൂസിഫറിൽ ജോഡികളായല്ല മറിച്ച് സഹോദരി തുല്യമായ വേഷത്തിലെത്തുന്നത് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.മോഹന്‍ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്.