വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ ദുല്‍ഖര്‍; ഇത്തവണ സംവിധായകന്‍ ആര്‍ ബാല്‍കിക്കൊപ്പം

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രയങ്കരനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറമേ തമിഴും തെലുങ്കും കടന്ന് താരം ബോളിവുഡിലും തിളങ്ങിയിരുന്നു. രണ്ടു ബോലിവുഡ് ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഇതിനോടകം വേഷമിട്ടത്.

ഇപ്പോഴിതാ മൂന്നാം തവണയും ബോളിവുഡില്‍ തിളങ്ങാനൊരുങ്ങുകയാണ് താരം.’പാഡ്മാന്‍’ സിനിമയുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ ചിത്രത്തിലാണ് ദുല്‍ഖര്‍ എത്തുക. രണ്ടു മാസത്തിനകം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് അഭിനേതാക്കള്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

തിരക്കഥ പൂര്‍ത്തിയാക്കി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി ബോളിവുഡ് വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2018ലെ ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘കര്‍വാന്‍’ ആണ് ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വര്‍ഷം ‘സോയ ഫാക്ടറില്‍’ വേഷമിട്ടു.