നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന “ഓപ്പറേഷൻ ജാവ”എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നിമിഷ സജയന് എന്നിവര്‍ ചിത്രത്തിന്റെ ടീസർ സാമൂഹിക മാധ്യമത്തിലൂടെ റിലീസ് ചെയ്തു. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ചിത്രമാണിത്. ഫെബ്രുവരി 12ന് ” ഓപ്പറേഷന് ജാവ ” തിയ്യേറ്ററിലെത്തും.
വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്,പി ബാലചന്ദ്രന്, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“ഓപ്പറേഷൻ ജാവ” ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. കേരളത്തിലും സമീപ സംസ്ഥാങ്ങളിലും നടന്ന കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പോലീസിന്റെ കുറ്റാന്വേഷണ രീതികളും, പ്രതികളെ ഫ്രെയിം ചെയ്യുന്നതും ഉൾപ്പെടെ ഗൗരവമായി ചർച്ച ചെയ്യുന്ന സിനിമ ആയിരിക്കും എന്നാണ് സിനിമയുടെ അണിയറയിൽ നിന്നുള്ള വിവരം.



