പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ‘ജനഗണമന’; ടീസർ പുറത്തിറങ്ങി

ക്വീൻ എന്ന സിനിമക്ക്‌ ശേഷം ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ജനഗണമന’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. മാജിക്‌ ഫ്രെയിംസും പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

സുദീപ്‌ എളമൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. സംഗീതം ജേക്സ്‌ ബിജോയ്‌.