പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ‘ഭ്രമം’; ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ഇന്ന് ഫോർട്ട്‌ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ‘ഭ്രമം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദൻ, മംത മോഹൻദാസ്‌, റാഷി ഖന്ന തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്‌.

എ പി ഐ ഇന്റർനാഷണൽ നിർമ്മിക്കുന്ന ഈ സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌ ശരത്‌ ബാലൻ ആണ്. ശ്രീകർ പ്രസാദ്‌ എഡിറ്റിംഗ്‌ നിർവഹിക്കുന്നു. സൂപ്പർ വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. പ്രൊമോഷൻ – പൊഫാക്‌ടിയോ.