വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് ഈ കഥാപാത്രം അവതരിപ്പിക്കുക. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ചരിത്രത്തിൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക വ്യക്തിത്വവും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയായിരുന്നു സംവിധായകൻ വിനയൻ.
എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്, തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമ ആണ് പത്തൊൻപതാം നുറ്റാണ്ട്.
ക്യാമറ ചലിപ്പിക്കുന്നത് ഷാജികുമാർ, കലാസംവിധാനം നിർവഹിക്കുന്നത് അജയൻ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ. മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റും ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ് തുടങ്ങിയവരും സിനിമയുടെ അണിയറയിൽ പങ്കാളികൾ ആകും.



