‘ആർ.ആർ.ആർ.’ രാജമൗലി ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആർ.ആർ.ആർ.ഇന്റെ റിലീസ്​ ​തീയതി പ്രഖ്യാപിച്ചു. ഒക്​ടോബർ 13ന്​ ചിത്രം റിലീസ്​ ചെയ്യും. ട്വിറ്ററിലൂടെയാണ്​ റിലീസ്​ തീയതി പ്രഖ്യാപിച്ചത്​.

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിലൂടെ സ്‌ക്രീനിൽ എത്തുന്നത് . വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. എംഎം കീരവാണി സംഗീതം ഒരുക്കുന്നു. കെ.കെ. സെന്തിൽ കുമാർ ക്യാമറ ചലിപ്പിക്കും.

ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിരുന്നു. ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു. സിനിമയിൽ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കഥാപാത്രം തൊപ്പി അണിഞ്ഞ് എത്തിയത് ചർച്ച ആയിരുന്നു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നീ വ്യക്തികളെ കേന്ദ്ര കഥാപാത്രം ആക്കി സ്വാതന്ത്ര്യ സമരം പശ്ചാത്തലം ആക്കിയ കഥ ആണ് ചിത്രം പറയുക. ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം എത്തുന്ന രാജമൗലി ചിത്രത്തെ വലിയ പ്രതീക്ഷയോടെ ആണ് സിനിമാ ലോകം കാത്തിരിക്കുന്നത്.