‘സൂരറൈ പോട്ര്’ ഓസ്കറിലേക്കെന്ന് റിപ്പോർട്ടുകൾ

‘സൂരറൈ പോട്ര്’ ഓസ്കറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച അഭിപ്രായം നേടിയ ചിത്രം ആണിത്. സുധ കൊങ്കര ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമയാണിത്. സൂര്യ ഗോപിനാഥിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ അപർണ്ണ ബാലമുരളി ആണ് നായിക ആയത്.

ഓസ്‌കറിൽ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കോവിഡ് പ്രതിസന്ധി മൂലം തീയറ്റർ റിലീസിന് പകരം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തതത്.