കെജിഎഫ് 2 തീയറ്റർ റിലീസ് തിയതി പ്രഖ്യാപിച്ചു

കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 16 നാണ് യാഷ് നായകനാകുന്ന സിനിമ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊക്ഷൻസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

KGF Chapter 2

ചിത്രത്തിൽ വില്ലൻ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. കന്നടയിൽ നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റം ചെയ്യും. പ്രശാന്ത് നീൽ ആണ് സംവിധാനം നിർവഹിക്കുന്നത്.

കെജിഎഫ് ഒരു ക്രൈം മാസ് ചിത്രമാണ്. സ്വർണ്ണ ഖനിയുമായി ബന്ധപ്പെട്ട കഥയാണ്. ആദ്യഭാഗം വമ്പൻ ഹിറ്റ് ആയിരുന്നു. രണ്ടാം ഭാഗത്തിന്റെ റിലീസ് കൊറോണ സാഹചര്യം കാരണം വൈകുക ആയിരുന്നു. വൻ പ്രതീക്ഷയോടെ മാസ് സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് കെജിഫ് 2.