അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ’ ആഗസ്റ്റിൽ തിയറ്ററിലെത്തും

അല്ലു അർജുൻ നായകനാവുന്ന പുഷ്പ ആഗസ്റ്റ് 13ന് തിയേറ്റുറുകളിൽ റിലീസ് ചെയ്യും. ആര്യ, ആര്യ 2 എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സുകുമാർ അല്ലു അർജുനുമായി ചേർന്ന് ചെയ്യുന്ന സിനിമയാണ് പുഷ്പ.

Pushpa

രശ്മിക മന്ദാനയാണ് ഈ മാസ് ആക്ഷൻ ത്രില്ലറിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആദ്യമായി അല്ലു അർജുന്റെ സിനിമ കന്നടയിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ഒരേസമയം എത്തും. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. അല്ലു നായകൻ ആയി അവസാനം റിലീസ് ചെയ്ത അല വൈകുണ്ഠപുരമുലു എന്ന സിനിമ വമ്പൻ ഹിറ്റ് ആയിരുന്നു. ഈ സിനിമയിൽ ജയറാം ഒരു പ്രധാന കഥാപാത്രം ആയി എത്തിയിരുന്നു.