വാങ്ക് ഒടിടി റിലീസ്‌; നീ സ്ട്രീമിൽ പ്രദർശനത്തിനെത്തി

അനശ്വര രാജൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്. ജനുവരി 29 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഒടി ടി ടി റിലീസിനെത്തി. ഇന്നലെയാണ് വാങ്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നിസ് സ്ട്രീമിൽ പ്രദർശനത്തിനെത്തിയത്‌.

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഷബാന മുങമ്മദ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആണ്. നന്ദന വർമ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജർ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്നി ഖാൻ, പ്രകാശ് ബരെ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഔസേപ്പച്ചൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ അർജുൻ രവിയാണ് ഛായാഗ്രഹണം. 7 ജെ ഫിലിംസിന്റേയും, ഷിമോഗ ക്രിയേഷൻസിന്റേയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് വാങ്ക് നിർമ്മിച്ചിരിക്കുന്നത്‌.