പൃഥ്വിരാജ്‌ നായകനാകുന്ന ‘വിലായത്ത്‌ ബുദ്ധ’; സംവിധാനം ജയൻ നമ്പ്യാർ

അയ്യപ്പനും കോശിയും ഒന്നാം വാർഷികത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്‌. അയ്യപ്പനും കോശിയും എന്ന സിനിമയിൽ സച്ചിയുടെ അസോസിയേറ്റ്‌ ആയിരുന്ന ജയൻ നമ്പ്യാർ ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്‌. വിലായത്ത്‌ ബുദ്ധ എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത എഴുത്തുകാര ജി ആർ ഇന്ദുഗോപന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്‌. സച്ചിയുടെ ഓർമ്മകൾക്ക്‌ മുന്നിൽ എന്ന് പറഞ്ഞുകൊണ്ട്‌ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ്‌ തന്നെയാണ് പുറത്തിറക്കിയത്‌.

ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ്‌ സേനനും അനീഷ്‌ എം തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ജി ആർ ഇന്ദുഗോപനും രാജേഷ്‌ പിന്നാടനും ചേർന്നാണ് രചന. ജേക്സ്‌ ബിജോയ്‌ സംഗീതം ഒരുക്കുന്ന സിനിമക്ക്‌ ക്യാമറ ചലിപ്പിക്കുന്നത്‌ ജോമോൻ ടി ജോൺ ആണ്. എഡിറ്റിംഗ്‌ മഹേഷ്‌ നാരായണൻ നിർവഹിക്കും.