മാസ്സ് ലുക്കില്‍ മമ്മൂട്ടി; ‘ഭീഷ്മ പര്‍വ്വം’; ഫസ്റ്റ് ലുക്ക് പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ആരാധകർക്ക് അവേശം നൽകുന്ന മാസ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നീണ്ട മുടിയും താടിയുമായി ഗാംഭീര്യത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ.

Bheeshma Parvam First Look Poster

കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആംഭിക്കുമെന്നാണ് സൂചന.ബിഗ്ബിയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്.