ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തെലുഗു ചിത്രം; ‘ഗോഡ്‌സെ’ ഇന്ന് ഷൂട്ടിങ് ആരംഭിച്ചു [Photos]

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തെലുഗു സിനിമയായ ‘ഗോഡ്‌സെ’ ഇന്ന് ചിത്രീകരണം ആരംഭിച്ചു. സത്യദേവ് ആണ് സിനിമയിൽ നായകനായി എത്തുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തെലുഗു റീമിക്കായ ‘ഉമ മഹേശ്വര ഉഗ്ര രൂപസ്യ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചതനായ വ്യക്തിയാണ് സത്യദേവ്. ഗോപിഗണേഷ് ആണ് ഗോഡ്‌സെ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ‘കാണെക്കാണെ’, അർച്ചന 31 നോട്ട് ഔട്ട്, തമിഴിൽ ജഗമേ തന്തിരം തുടങ്ങിയവയാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.