മോഹൻലാലിനൊപ്പം ദുൽഖറും കുടുംബവും നിൽക്കുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം എക്കാലത്തും സിനിമ മേഖലകളിൽ ചർച്ച ആകാറുണ്ട്. അതെ സമയം ഇരുവരുടെയും തീയറ്റർ പോരുകളും ആരാധകരുടെ വാശിയും കേരള സിനിമ മേഖലയ്ക്ക് പുതിയതല്ല. ഇപ്പോഴിതാ മോഹൻലാൽ മമ്മൂട്ടിയുടെ ചെറുമകൾക്ക് ഒപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളും ഇരുവരുടെയും ആരാധകർക്ക് പ്രിയങ്കരം ആയിക്കഴിഞ്ഞു.

മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയത്തോടൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രമാണ് ഇരുവരുടെയും ആരാധകർ ഏറ്റെടുത്തത്.

മൂന്നാഴ്ച മുൻപാണ് കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍ എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ സൂഫിയ, മകള്‍ മറിയം അമീറ സല്‍മാന്‍ എന്നിവരെ കാണാം. മോഹൻലാൽ മമ്മൂട്ടിയുടെ സഹോദരന്മാർ വിളിക്കുന്നത് പോലെ ‘ഇച്ചാക്ക’ എന്ന് വിളിക്കുന്നു എന്ന് മുൻപ് പുറത്ത് അറിഞ്ഞിരുന്നു. ഇതും ആരാധകർക്ക് കൗതുകം ആയിരുന്നു.