വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകം ‘ഗ്രയന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറങ്ങി

മോഹൻലാലിൻറെ മകൾ എഴുതുന്ന പുസ്തകം പുറത്തിറങ്ങി. രാജ്യാന്തര പ്രസാധകർ ആയ പെന്‍ഗ്വിന്‍ ആണ് പുസ്തകം ഇറക്കിയത്. മോഹന്‍ലാല്‍ തന്നെ ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘ഗ്രയന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പുസ്തകത്തിന്റെ പേര്. മാനുഷിക വികാരനദിയിലൂടെ ഉള്ള യാത്ര എന്നാണ് പെന്‍ഗിന്‍ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. 399 രൂപയാണ് പുസ്തകത്തിന്റെ വില.

സഹോദരൻ പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. കവിതകള്‍ കുറിപ്പുകള്‍ ജീവിതാനുഭവങ്ങള്‍ ചിത്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന പുസ്തകം കണ്ട പ്രണവ് ആണ് ഇത് പ്രസിദ്ധീകാരിക്കാൻ പറഞ്ഞത്. ഇപ്പോഴിതാ അത് യാഥാർഥ്യം ആകുന്നു.

താന്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ച്‌ വിസ്മയ എഴുതിയ ചെറിയ കുറിപ്പ് അടുത്തകാലത്ത് ശ്രദ്ധേയമായിരുന്നു. നിന്ന് കിതച്ചിരുന്ന കുട്ടിക്കാലത്തെയെല്ലാം അതില്‍ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഇത്തരം കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകവും.