മമ്മൂട്ടി നായകനാകുന്ന “ദി പ്രീസ്റ്റ്” എത്തുന്നു; പുതുമുഖ സംവിധായകൻ ജോഫിന് ആശംസകളുമായി ബ്ലെസിയും ലാൽജോസും

മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയ്ക്ക് ആശംസകളുമായി സിനിമ ലോകം. ബ്ലെസി, ലാല്‍ജോസ് തുടങ്ങി നിരവധിപേരാണ് സിനിമയ്ക്കും സംവിധായകനും ആശംസകളുമായി എത്തിയിരിക്കുന്നത്. ദി പ്രീസ്റ്റ് മാര്‍ച്ച്‌ 4ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താൻ മമ്മൂക്കയുടെ സ്നേഹത്തിലൂടെ സിനിമയിലേക്ക് എത്തിയതാണ് എന്ന് ഓർമിക്കുന്നു സംവിധായകൻ ബ്ലെസ്സി. മമ്മൂട്ടി നൽകിയ പ്രചോദനം അദ്ദേഹം ഓർമിക്കുന്നു. എഴുതാന്‍ അറിയാതിരുന്ന എന്നോട് എഴുതാന്‍ പറഞ്ഞ് എനിക്ക് കാഴ്ച്ച എഴുതാനും തന്മാത്രയെഴുതാനും ഭ്രമരം എഴുതാനുമൊക്കെ ഇന്‍സ്പിറേഷന്‍ തന്നത് മമ്മൂക്കയാണ് എന്നും ബ്ലെസി പറയുന്നു. മമ്മൂക്കയുടെ പുതിയ കണ്ടെത്തൽ ആയ ജോഫിന് എല്ലാവിധ ആശംസകളും സിനിമയ്ക്ക് വിജയവും അദ്ദേഹം നേർന്നു.

പുണ്യം ഉള്ള കയ്യാണ് നൽകിയിരിക്കുന്നത് എന്നാണ് സംവിധായകൻ ലാൽജോസ് പറഞ്ഞത്. മമ്മൂക്ക പുതുമുഖ സംവിധായകരെ പരിഗണിക്കുന്നത് സിനിമയിൽ ഇതിന് മുൻപും ചർച്ച ആയിട്ടുണ്ട്.