ദൃശ്യം 2; ഇന്നുവരെ കണ്ടതിൽ വച്ച് മികച്ച സീക്വൽ; പ്രശംസിച്ച് പ്രിയദർശൻ

ഫെബ്രുവരി 18ന് ആണ് ആമസോൺ പ്രൈമിൽ ദൃശ്യം 2 റീലീസായത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ത്രില്ലറായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വീണ്ടുമെത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ദൃശ്യം 2 നെ പുകഴ്തി സംവിധായകൻ പ്രിയദർശനും എത്തിക്കഴിഞ്ഞു.താന്‍ ഇതുവരെ കണ്ടതില്‍വെച്ച്‌ ഏറ്റവും മികച്ച സീക്വലാണ് ദൃശ്യം 2 എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.‍ മോഹന്ലാലിനേയും ജീത്തു ജോസഫിനേയും ആന്റണി പെരുമ്ബാവൂരിനേയും ദൃശ്യത്തിലെ മുഴുവിന്‍ ടീമിനേയും അഭിനന്ദിക്കുന്നതായും പ്രിയന്‍ പറഞ്ഞു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.ദൃശ്യം 2വിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാലും നായിക മീനയും എത്തിയിരുന്നു.