അമൽ നീരദ് – മമ്മൂട്ടി ചിത്രം ഭീഷ്മ പർവത്തിൽ നായികയായി തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് എത്തുന്നു

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവം. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് ആണ്. മമ്മൂട്ടിയോട് ഒപ്പം യാത്ര എന്ന തെലുങ്ക് ചിത്രത്തിൽ അതിഥി വേഷത്തിൽ അനസൂയ എത്തിയിരുന്നു. രാം ചരൺ നായകനായ രംഗസ്ഥലം എന്ന തെലുങ്ക് സിനിമയിലും അനസൂയ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അനസൂയയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഭീഷ്മ പർവ്വം. ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയുടെ ഒപ്പം എത്താൻ ആയതിൽ സന്തോഷം ഉണ്ടെന്ന് അനസൂയ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചത്. നസ്രിയ ഫഹദ്, ജ്യോതിർമയി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യം സംഗീതവും നിര്‍വഹിക്കുന്നു.