മംമ്തയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ‘ലോകമേ’ ആൽബത്തിൽ ഭാഗമായി മോഹൻലാലും

ഒരു പതിറ്റാണ്ടിൽ ഏറെയായി സിനിമാരംഗത്ത് സജീവമാണ് മംമ്ത മോഹന്‍ദാസ്. അഭിനയത്തിനൊപ്പം തന്നെ സംഗീത മേഖലയില്‍ കൂടി ചുവട് ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ഗായിക കൂടിയായ മംമ്ത. ലോകമേ എന്ന സംഗീത ആൽബത്തിൻറെ നിർമ്മാണം നിർവഹിച്ചത് മംമ്ത ആയിരുന്നു. മോഹന്‍ലാലും മംമ്തയുടെ ലോകമേ യില് സാന്നിധ്യം അറിയിക്കുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിംഗിൾ ആൽബം എന്ന നിലയിൽ ലോകമേ എന്നത് ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു തന്നത് എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

ലാലേട്ടനുമായിട്ട് കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ലോകമേയുടെ കാര്യം പറയാന്‍ ചെറിയൊരു മടിയുണ്ടായിരുന്നു. വളരെ തിരക്കുകൾക്ക് ഇടയിൽ നിന്നാണ് മോഹൻലാൽ ആൽബത്തിൻറെ ഭാഗം ആയത്തെന്നും, അത് അപ്രതീക്ഷിതമായിരുന്നു എന്നുമാണ് അവർ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...