ബ്രഹ്മാണ്ഡ ചിത്രം മരക്കാർ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു; ചിത്രം മേയ്‌ 13ന് എത്തും

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ‘മരക്കാർ’ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ സിനിമ 2021 മേയ്‌ 13 ഈദ്‌ റിലീസ്‌ ആയി തിയേറ്ററുകളിലെത്തും. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ്‌ നിശ്ചയിച്ചിരുന്ന സിനിമ കോവിഡ്‌ പ്രതിസന്ധികളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഇപ്പോൾ റിലീസിംഗ്‌ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്‌.