മഹേഷ് നാരായണൻ കുഞ്ചാക്കോ സിനിമ “അറിയിപ്പ്” പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘അറിയിപ്പ്’ എന്നാണ് സിനിമയുടെ പേര്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുള്ള സിനിമയാണ് അറിയിപ്പ്.

ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നുണ്ട്. ഇക്കാര്യം കുഞ്ചാക്കോ ബോബൻ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിക്കുന്നത്. ഷൂട്ടിംഗ് 2021 ജൂണില്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’, അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് സിനിമകൾ. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്യുന്നത് മഹേഷ് നാരായണനാണ്.