സിനിമ ഉപേക്ഷിച്ച് പോയത് പല തവണ; വെളിപ്പെടുത്തലുമായി ലെന

ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ലെന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഈ സുന്ദരി പ്രേക്ഷകരെ ഇതിനോടകം തന്നെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന.

പല തവണ താന്‍ സിനിമ ഉപേക്ഷിച്ച്‌ പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്നും താരം പറഞ്ഞു.രണ്ടാംഭാവം കഴിഞ്ഞശേഷം ഞാന്‍ ഇനി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച്‌ സിനിമയിലേക്ക് തന്നെ വന്നു. താരം പറഞ്ഞു.
2004 ൽ വിവാഹിതയായി അതോടെ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നീട് സിനിമതന്നെ തേടി വരികയായിരുന്നവെന്ന് ലെന പറഞ്ഞു