‘കൊടുത്താൽ കൊല്ലത്തും കിട്ടും’; ഗോഡ് ഫാദറിൻറെ സെറ്റിൽ ജഗദീഷ് കൊടുത്ത മുട്ടൻ പണി ഓർത്തെടുത്ത് മുകേഷ്

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രമാണ്. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ വമ്പൻ വിജയം നേടിയിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു.

ഹോസ്റ്റലിൽ കനകയുടെ കഥാപാത്രം ആയ മാലുവും മുകേഷിൻ്റെ രാമഭദ്രനും ഒന്നിച്ചുള്ള സീൻ എടുക്കുമ്പോൾ ആണ് സംഭവം. ബെഡ്ഷീറ്റ് ഉടുത്തുകൊണ്ട് സംസാരിക്കുന്നതിന് ഇടയിൽ അത് അറിയാതെ അഴിഞ്ഞ് വീണുവെന്നും പെട്ടെന്ന് ഇടവേളയിൽ ജഗദീഷ് വന്ന് കൈ നൽകി കൊണ്ട്, ഇന്നലെ കനകയുടെ മുന്നിൽ ഡ്രസ് ഇല്ലാതെ നിൽക്കും എന്ന് ബെറ്റ് വെച്ചതിൽ നീ ജയിച്ചു എന്ന് പറഞ്ഞു. അത് കേട്ട് കനക ഞെട്ടി എന്നും, സാർ എന്ന് നീട്ടി വിളിച്ചു എന്നുമാണ് മുകേഷ് പറയുന്നത്. പരസ്പരം കളിയാക്കുന്ന സാഹചര്യങ്ങളിൽ കൊടുക്കൽ വാങ്ങൽ ആണ് മുകേഷ് ഈ കഥ വഴി പറഞ്ഞ് വെച്ചത്.

എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്‌റ്, കനിക, സിദ്ധിഖ് തുടങ്ങി താര നിരയുള്ള സിനിമ ആയിരുന്നു ഗോഡ് ഫാദർ. ജഗദീഷ് മുകേഷ് നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും രാഷ്ട്രീയത്തിൽ എത്തിയതും ഒരേസമയത്ത് ആയിരുന്നു.